News One Thrissur
Thrissur

സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എ.എസ്. സിദ്ധാർഥനെ ബസ് യാത്രക്കിടയിൽ കണ്ടക്ടർ കൈയ്യേറ്റം ചെയ്തു.

കൊടുങ്ങല്ലൂർ: സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർഥനെ ബസ് യാത്രക്കിടയിൽ കണ്ടക്ടർ കൈയ്യേറ്റം ചെയ്തതായി പരാതി. കൊടുങ്ങല്ലൂരിൽ നിന്ന് ശ്രീനാരായണ പുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന വലിയ പറമ്പിൽ ബസിലെ ഷൈൻ എന്ന കണ്ടക്ടറാണ് കൈയ്യേറ്റം ചെയ്തതെന്ന് സിദ്ധാർത്ഥൻ മതിലകം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

ഇന്ന് വൈകീട്ട് ആറരയോടെ ശ്രീനാരായണ പുരത്തായിരുന്നു സംഭവം. സംഭവത്തിൽ സിഐടിയു കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി പ്രധിഷേധിച്ചു. കുറ്റക്കാരനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സിഐടിയു ഏരിയ കമ്മറ്റി പ്രസിഡന്റ് എം.ജി. കിരൺ, സെക്രട്ടറി മുസ്താക്ക് അലി എന്നിവർ ആവശ്യപ്പെട്ടു.

Related posts

ചില്ലറ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ യാത്രക്കാരനെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം ; കണ്ടക്‌ടറെ റിമാൻഡ് ചെയ്തു

Sudheer K

ജനു ഗുരുവായൂർ അന്തരിച്ചു 

Sudheer K

ഷനിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!