News One Thrissur
Thrissur

തൃശൂർ കോർപറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശൂർ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോര്‍പറേഷനില്‍ ആരോഗ്യവിഭാഗത്തിന്‍റെ താല്‍ക്കാലിക ഡ്രൈവറായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി കണ്ടമ്പുള്ളി സതീശനാണ് മരിച്ചത്.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍റെ മുറിയില്‍ ആണ് സതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിഗമനത്തിലാണ് സഹപ്രവര്‍ത്തകര്‍. എന്താണ് മരണത്തിലേക്ക് നയിച്ചതിൽ വ്യക്തതയില്ല. മൃതദേഹം കോര്‍പറേഷൻ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

ആടുജീവിതത്തിലെ നായകന് സ്നേഹ ശിൽപം സമ്മാനിച്ച് ഡാവിഞ്ചി സുരേഷ്.

Sudheer K

ബസിടിച്ച് വയോധികൻ മരിച്ചു

Sudheer K

എസ്.വൈ.എസ് നാട്ടിക മണ്ഡലം റിലീഫ്: പെരുന്നാൾ കിറ്റ് വിതരണം നടത്തി

Sudheer K

Leave a Comment

error: Content is protected !!