കാഞ്ഞാണി: പെരുമ്പുഴ രണ്ടാം പാലത്തിൻ്റെ കൈവരികൾ ഭാഗികമായി തകർന്നത് വലിയ ദുരന്തത്തിന് കാരണമായേക്കാമെന്ന് ആശങ്ക. മൂന്നുവർഷം മുമ്പ് അറ്റകുറ്റപ്പണി ചെയ്ത പെരുമ്പുഴ രണ്ടാം പാലത്തിൻ്റെ കൈവരികളാണ് തകർന്നത്. കൈവരികളുടെ ഒരു ഭാഗം ഭാഗികമായി തകർന്ന നിലയിലാണ്. അപകടങ്ങൾ ഉണ്ടായാൽ യാത്രക്കാർ കൈവരികൾക്കിടയിലൂടെ കനാലിൽ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ ചെന്നു വീഴാതിരിക്കുന്നതിന് വേണ്ടി സ്ഥാപിച്ച കൈവരികളാണ് നേർ വിപരീത ഫലമുളവാക്കുന്ന രീതിയിൽ അപകടാവസ്ഥയിലായിരിക്കുന്നത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ നിയന്ത്രണം വിട്ട് ചെന്നിടിച്ചാണ് കൈവരികളുടെ പലഭാഗങ്ങളും തകർന്ന് അടർന്ന് നിൽക്കുന്നത്.