ചേർപ്പ്: ചാലക്കുടിയിൽ ഇന്ന് പുലർച്ചെ ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ചേർപ്പ് ഊരകം നമ്പളങ്ങര തങ്കപ്പൻ മകൻ അരുൺ കുമാർ (36) മരിച്ചു. ചേർപ്പ് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവറാണ്.
ഭാര്യ: ലിനിത. മകൻ: അലോഗ്.
മാതാവ്: പരേതയായ മണി. സംസ്കാരം പിന്നീട്.