പുന്നയൂർക്കുളം: വിഗ്രഹവും, 10 പവൻ സ്വർണമാലയും കവർന്നു. താന്ത്രികൻ പരേതനായ കാട്ടുമാടം അനിൽ നമ്പൂതിരിയുടെ കുടുംബമാണ് മനയിൽ താമസിക്കുന്നത്. അനിൽ നമ്പൂതിരിയുടെ ഭാര്യ സോയയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാസ്ക് ധരിച്ചിട്ടുള്ളതിനാൽ സി.സി.ടി.വി. ക്യാമറയിൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. കവർച്ച നടത്തിയശേഷം ഉമ്മറത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്തിറങ്ങിയത്. പൂമുഖത്തെ ഭഗവതിയുടെ നടയിലെ സ്റ്റീൽ ഭണ്ഡാരവും എടുത്തു. ഇതിന്റെ പൂട്ടുപൊളിച്ച് പണം എടുത്തശേഷം ഭണ്ഡാരം മനയുടെ വളപ്പിൽ ഉപേക്ഷിച്ച നിലയിലാണ്.