News One Thrissur
Thrissur

ഉദയ നഗർ നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത കലാരൂപങ്ങൾ എഴുന്നള്ളിച്ചു. 

അരിമ്പൂർ: അരിമ്പൂർ പരദേവതാ ക്ഷേത്രത്തിലെ വേല മഹോത്സവത്തോടനുബന്ധിച്ച് ഉദയ നഗർ നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത കലാരൂപങ്ങൾ എഴുന്നള്ളിച്ചു. മകരക്കൊയ്ത്തു കഴിഞ്ഞാൽ മണ്ണും മനസും മതിമറന്ന്  കാൽച്ചിലങ്ക കളുടെയും അരമണികളുടെയും താളലയത്തിൽ ഭക്ത്യാദരപുരസരം ഭക്തർ കാവേറി. കാളകളി, വട്ടമുടിയാട്ടം, മരംകൊട്ട് പാട്ട് എന്നിവ ഭക്തരിൽ ആവേശത്താളം തീർത്തു. രാവിലെ നടന്ന പൂജകൾക്ക് ശേഷം സംഘം പരദേവതാ ക്ഷേത്രത്തിലേക്ക് നീങ്ങി. വൈകീട്ടു നടന്ന ആഘോഷങ്ങളിൽ താളം, വേഷങ്ങൾ, ശിങ്കാരി മേളം തുടങ്ങിയവ അകമ്പടിയായി. പ്രസിഡൻ്റ് കെ.കെ. രാധാകൃഷ്ണൻ, സെക്രട്ടറി ബിബിൻ ബാബു, അഭിഷേക്, സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

തൃശൂർ ഉൾപ്പടെ ആറു ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

Sudheer K

സുശീല അന്തരിച്ചു.

Sudheer K

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചെന്ത്രാപ്പിന്നി സ്വദേശിനിയായ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

Sudheer K

Leave a Comment

error: Content is protected !!