എടത്തിരുത്തി: വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ മാല മോഷണം പോയതായി പരാതി. എടത്തിരുത്തി കമ്മായി റോഡിൽ തണ്ടാശേരി സുധാകരന്റെ മകൻ ശ്രീജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശ്രീജിത്തിന്റെ അമ്മയുടെ അഞ്ച് പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം വീട് പൂട്ടി വീട്ടുകാർ പുറത്തേക്ക് പോയിരുന്നു. ഇന്നലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞ വർഷവും ഈ വീട്ടിൽ നിന്ന് 2 പവന്റെ സ്വർണ മാല നഷ്ടപ്പെട്ടിരുന്നു.
next post