കാഞ്ഞാണി: ശ്രീനാരായണ ഗുരു ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പൂര മഹോത്സവം 14,15 തിയ്യതികളിൽ ആഘോഷിക്കുമെന്ന് ശ്രീനാരായണ ഗുപ്ത സമാജം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിഷു പുര മഹോത്സവത്തോടനുബന്ധിച്ച് 12ന് വൈകീട്ട് ഏഴിന് ത്യശൂർ കലാദർശൻ്റെ ഗാനമേള ആൻഡ് മെഗാഷോയും 13ന് വൈകീട്ട് 7 ന് നാട്യം കലാലയ കാരമുക്കിൻ്റെ ന്യത്തങ്ങളും സിനിമാറ്റിക് ഡാൻസും ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
വിഷു ദിനത്തിൽ മേൽശാന്തി സിജിത്തിൻ്റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും വൈകീട്ട് 6.30ന് 11 ഉത്സവ കമ്മിറ്റികളിൽ നിന്നുള്ള ഗജവീരന്മാരെ അണിനിരത്തി കൊണ്ട് പൂരം കൂട്ടി എഴുന്നള്ളിപ്പും പെരുവനം കുട്ടൻമാരാർ പഴുവിൽ രഘുമാരാർ എന്നിവരുടെ നേതൃത്വത്തിൽ 101 കലാകാരന്മാരുടെ മേളവും തുടർന്ന് വർണ്ണമഴയും15ന് പുലർച്ചെ നാലിന് പൂരം എഴുന്നേറ്റ് എന്നിവ നടക്കുമെന്നും സുരക്ഷക്രമികരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പൂരം ഒരു കോടി രൂപക്ക് ഇൻഷൂർ ചെയ്തതായും സമാജം ജനറൽ സെക്രട്ടറി ശശിധരൻ മാസ്റ്റർ, സമാജം സംരക്ഷണസമിതി ചെയർമാൻ സൂര്യൻപൂവ്വശ്ശേരി, സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.