തൃശൂർ: തൃശൂർ പൂരത്തിന് നാളെ കൊടിയേറും. പ്രധാന പങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക പൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ തട്ടകക്കാരാണ് കൊടിമരത്തിൽ കെട്ടിഉയർത്തുക. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30നും 11.45നും ഇടക്കും പാറമേക്കാവിൽ ഉച്ചക്ക് 12നും 12.15നും ഇടക്കുമാണ് കൊടിയേറുക. ഘടക ക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടക്കുക. അയ്യന്തോളിൽ രാവിലെ 11നും 11.15നും ഇടക്കും ചെമ്പുക്കാവിലും കണിമംഗലത്തും വൈകീട്ട് ആറിനും 6.15നും ഇടക്കും പനമുക്കുംപിള്ളിയിലും, പൂക്കാട്ടികരയിലും വൈകീട്ട് 6.15നും 6.30നും ഇടക്കുമാണ് കൊടിയേറ്റം. ചൂരക്കാട്ടുകാവിൽ വൈകീട്ട് 6.45നും ഏഴിനുമിടക്ക് കൊടിയേറും.
next post