പഴുവിൽ: വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിന് തുടക്കമായി. കൂട് തുറക്കൽ ശുശ്രൂഷ വിശുദ്ധ കുർബ്ബാനക്ക് ശേഷം പഴുവിൽ ഫൊറോന വികാരി റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ നിർവഹിച്ചു. കൂട് തുറക്കൽ ശുശ്രൂഷക്ക് ശേഷം ഇടവകപള്ളിയിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം തീർത്ഥകേന്ദ്രത്തിൽ സമാപിച്ചു. തുടർന്ന് പ്രസുദേന്തി വാഴ്ചയും, ഊട്ടു നേർച്ചയും ഉണ്ടായി. കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പുകൾ രാത്രിയോടെ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേർന്നു. ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി, വളണ്ടിയർ കൺവീനർ കുര്യൻ തേറാട്ടിൽ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തിരുനാൾ ദിനമായ ഏപ്രിൽ 14 ന് കാലത്ത് 6:30 ന് ഇടവകപള്ളിയിലും, 8 നും 10.30നും വൈകീട്ട് 4 നും തീർത്ഥ കേന്ദ്രത്തിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. അടിമ സമർപ്പണം കാലത്ത് 10 നും, ആഘോഷമായ തിരുനാൾ പാട്ടു കുർബാന കാലത്ത് 10.30 നും നടക്കും. രാവിലെ 8ന് വിശുദ്ധ കുർബാനക്ക് ശേഷം ഉച്ചക്ക് 2 വരെ നേർച്ച ഊട്ട് . വൈകിട്ട് 4 ന്വിശുദ്ധ കുർബാനക്ക് ശേഷം തീർത്ഥകേന്ദ്രത്തിൽനിന്ന് ഇടവകപള്ളിയിലേക്ക് പ്രദക്ഷിണം. പ്രദക്ഷിണത്തിന് ശേഷം രാത്രി 9 വരെ ബാന്റ് വാദ്യം എന്നിവ ഉണ്ടാകും.