പെരിഞ്ഞനം: മൂന്നുപീടിക സെൻ്ററിൽ കത്തിക്കുത്ത്. സെൻ്ററിൽ പടക്ക കച്ചവടം നടത്തിയിരുന്ന പെരിഞ്ഞനം വെസ്റ്റ് സ്വദേശി കണ്ണനാണ് കുത്തേറ്റത്. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ യായിരുന്നു സംഭവം. പടക്കം വാങ്ങാൻ ബൈക്കിൽ എത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.