കയ്പമംഗലം: കയ്പമംഗലം പടിഞ്ഞാറ് തൈവെപ്പ് പരിസരത്താണ് പറമ്പിൽ വൻ തീപിടുത്തം. വലിയ പറമ്പാണ് കത്തുന്നത്. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് അണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഉച്ചക്ക് തുടങ്ങിയതാണ് തീപിടുത്തം എന്ന് പറയുന്നു. ഫയർ ഫോഴ്സ് വാഹനത്തിന് തീപിടുത്തം നടക്കുന്ന സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. പരിസരത്തെ വീട്ടിൽ നിന്നുള്ള മോട്ടോർ പമ്പ് ഉപയോഗിച്ചാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്.