അന്തിക്കാട്: മൈസൂരിൽ കൂട്ടുകാരിയുമായി സ്കൂട്ടറിൽ യാത്ര ചെയ്യവെ കാറിടിച്ച് അന്തിക്കാട് സ്വദേശിനിയായ യുവതിയടക്കം രണ്ട് പേർ മരിച്ചു. അന്തിക്കാട് മാങ്ങാട്ടുകര കൂട്ടാല ബിജു മകൾ ശിവാനി (21) ആണ് മരിച്ചത്. ഈ മാസം 14 നാണ് അപകടം. നാട്ടിൽ നിന്നും എത്തിയ കൂട്ടുകാരിയെ സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടി കൊണ്ട് വരുന്നതിനിടെ കാറിടിച്ചാണ് അപകടം.
കൂട്ടുകാരി സംഭവ സ്ഥലത്ത് വെച്ചും ശിവാനി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പഠനത്തിനു ശേഷം മൈസൂരിൽ ജോലിക്കു വേണ്ടി ശ്രമിക്കുകയായിരുന്നു ശിവാനിയെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 ന് ആനക്കാട് പൊതു ശ്മശാനത്തിൽ സംസ്കരിക്കും. അമ്മ : സവിത. സഹോദരങ്ങൾ: അശ്വതി, അർജ്ജുൻ.