മുല്ലശ്ശേരി: മുല്ലശ്ശേരി പഞ്ചായത്തിലെ 99,100 ബൂത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ കൊടി തോരണങ്ങൾ നശിപ്പിച്ച നിലയിൽ. തിങ്കളാഴ്ച രാവിലെ 10ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന ഓഫീസിലെ കൊടി തോരണങ്ങൾ ആണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രി വൈകിയാണ് പ്രവർത്തകർ ഓഫീസിൽ നിന്ന് പോയത്. അതിന് ശേഷമാണ് ഇവ പഠിപ്പിച്ചത്. സംഭവത്തിൽ മണ്ഡലം കമ്മറ്റിയും ബൂത്ത് കമ്മറ്റിയും പ്രതിഷേധിച്ചു. പാവറട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.