തൃശൂർ: പൂര ദിനത്തിൽ വടക്കുംനാഥ ക്ഷേത്രത്തിലേയ്ക്ക് തട്ടകത്ത് നിന്ന് ആദ്യം പുറപ്പെട്ടത് കണിമംഗലം ശാസ്താവാണ്. രാവിലെ അഞ്ചിന് തുടങ്ങിയ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തെക്കേ ഗോപുര നടയിലെത്തി. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് അല്‍പസമയത്തിനകം. ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നുള്ളിപ്പുകൾ ഒന്നിനുപുറകെ ഒന്നായി വടക്കുന്നാഥക്ഷേത്ര മൈതാനത്ത് എത്തും. കുറ്റൂർ നെയ്തലക്കാവ് ഭഗവതി എട്ടിനു പുറപ്പെടും.