കൊച്ചി: സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. ഒരു കോടിയോളം മൂല്യമുള്ള സ്വർണവുംവജ്രാഭരണങ്ങളുംനഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. കൊച്ചി പനമ്പിള്ളി നഗറിലെവീട്ടിലായിരുന്നു സംഭവം. രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് അനുമാനം. പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മോഷ്ടാവ് അടുക്കള വഴി അകത്തുകയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു.
previous post