പെരിങ്ങോട്ടുകര: യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് താന്ന്യം ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ സൈക്കിളിൽ പ്രചരണം നടത്തി. നാലും കൂടിയ സെന്റർ, മൂന്നും കൂടിയ സെന്റർ, വായനശാല ജംഗ്ഷൻ എന്നിവടങ്ങളിലാണ് പ്രചരണം നടത്തിയത്. പഴയകാല ഇലക്ഷൻ പ്രചരണത്തിന്റെ ഓർമ്മകൾ നിലനിർത്തി കോളാമ്പി മൈക്രോഫോൺ, സ്ഥാനാർത്ഥിയുടെ ചിഹ്നങ്ങളും സൈക്കിളിൽ കെട്ടിയായിരുന്നു പ്രചരണം. വഴിയാത്രികർക്ക് അഭ്യർത്ഥന നൽകിയായിരുന്നു യാത്ര. ശ്രീഭദ്ര കൊടപ്പുള്ളി, ലൂയീസ് താണിക്കൽ, വിൻസെന്റ് കുണ്ടുകുളങ്ങര, ഉക്രു പുലിക്കോട്ടിൽ, റിജു കണക്കന്തറ, രേണുക റിജു എന്നിവർ സൈക്കിൾ പ്രചരണ ജാഥക്ക് നേതൃത്വം നൽകി.
previous post