കയ്പമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി അറക്കൽ വീട്ടിൽ കബീർ, കയ്പമംഗലം ഡോക്ടർ പടി സ്വദേശി ഫസീല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കയ്പമംഗലത്ത് രണ്ട് സ്ഥാപനങ്ങളിലായി അഞ്ച് പവൻ മുക്കുപണ്ടം പണയം വെച്ചന്നാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്ഐ എൻ.പ്രദീപ്, സീനിയർ സിപിഒമാരായ പ്രിയ, റാഫി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.