കയ്പമംഗലം: ചളിങ്ങാട്ടേക്ക് കൊണ്ടുവരികയായിരുന്ന രാമച്ചം ലോഡിനു തീപിടിച്ചു. കയ്പമംഗലം കൊപ്രക്കളം ചിറക്കൽ പള്ളി റോഡിൽ ഇന്ന് വൈകീട്ട് ആറേമുക്കാലോടെ യായിരുന്നു അപകടം. ലോറിയിൽ കൊണ്ടുവരികയായിരുന്ന രാമച്ചത്തിന് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് തീപിടിത്തം ഉണ്ടായത്. പരിസരവാസികളാണ് തീ പിടുത്തം കണ്ടത്. ഉടൻ തന്നെ പരിസരത്തെ എല്ലാ വീടുകളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്. നാട്ടികയിൽ നിന്നും ഫയർ ഫോഴ്സും എത്തിയിരുന്നു. കർണ്ണാടകയിൽ നിന്നും ചളിങ്ങാട്ടേക്കും ഗുരുവായൂരിലെ കമ്പനിയിലേക്കും കൊണ്ടു വരികയായിരുന്നു രാമച്ചം. നാട്ടുകാർ ഇടപെട്ടത്തിനാലാണ് വൻ തീപിടുത്തം ഒഴിവായത്.
previous post
next post