News One Thrissur
Thrissur

മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; 10 വയസുകാരന് ദാരുണാന്ത്യം

ആലുവ: ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് 10 വയസുകാരന് ദാരുണാന്ത്യം .അമ്പാട്ടു വീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. വൈകിട്ട് 6.15നായിരുന്നു അപകടം.കളിസ്ഥലത്ത് നിന്നും സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീഴുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ​ഗ്രാമപഞ്ചായത്തം​ഗത്തിന്റെ സഹായത്തോടെ കുട്ടിയെ ആലുവ രാജ​ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടനാട് വിജ്ഞാനപീഠം പബ്‌ളിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍.

Related posts

കാരമുക്ക് ചിദംബരക്ഷേത്രത്തിലെ കാവടി മഹോത്സവം വർണാഭമായി

Sudheer K

സുജാത അന്തരിച്ചു.

Sudheer K

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കൊടുങ്ങല്ലൂർ സ്വദേശി പൊലീസിൽ കീഴടങ്ങി.

Sudheer K

Leave a Comment

error: Content is protected !!