ഇരിങ്ങാലക്കുട: മാപ്രാണത്ത് ബാങ്കിലെ ജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തി. മാപ്രാണം സെന്ററിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെ ബാങ്കിലെ സ്ട്രോങ് മുറിയിൽ ജീവനക്കാരായ മൂന്നു സ്ത്രീകൾ ബോധരഹിതരായി കിടക്കുന്നത് കണ്ട് എത്തിയ സഹ ജീവനക്കാരാനും ബോധരഹിതനാവുകയായിരുന്നു. ചേർപ്പ് സ്വദേശി ഇമ ജേക്കബ്, ഇരിങ്ങാലക്കുട സ്വദേശി പി.എസ്.ലോന്റി, പത്തനംതിട്ട സ്വദേശി സ്റ്റേഫി, അസി. മാനേജർ പുത്തൻചിറ സ്വദേശി ലിന്റോ എന്നിവരാണ് ബോധരഹിതരായത്. തുടർന്ന് ജീവനക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജനറേറ്റര്‍ റൂമില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.