കുന്നംകുളം: തിരുമിറ്റക്കോട് പെരിങ്കന്നൂരിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. കുറ്റിയിൽ വാരിയം വീട്ടിൽ അറുപത്തിമൂന്ന് വയസുള്ള രവീന്ദ്രന്റെ മൃതദേഹമാണ് വീട്ടിന്നുള്ളിൽ അഴുകി ദ്രവിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ച് താമസിച്ച് വരികയായിരുന്നു രവീന്ദ്രൻ. മുതദ്ദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. വീടിനു സമീപത്തെ പറമ്പിൽ കാലികളെ മേക്കാൻ പോയ നാട്ടുകാരാണ് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഏറെ നേരാതെ തിരച്ചിലിനൊടുവിൽ വീട്ടിലെ അകത്തെമുറിയിൽ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
previous post