അന്തിക്കാട്: അന്തിക്കാട് എ കെ ഡി എൻ്റർടൈൻമെൻ്റ്സിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 29 തിങ്കളാഴ്ച വൈകിട്ട് 6ന് അന്തിക്കാട് സെലിബ്രേഷൻ ഓഡിറ്റോറിയം ഗ്രൗണ്ടിൽ, ക്യാമ്പ് ഷോർട്ട് ഫിലിം സ്വിച്ച് ഓൺ കർമ്മവും, ലഹരിക്കെതിരെ യുള്ള ” വാളാൽ ” ടെലി സിനിമയുടെ പ്രദർശനവും നടക്കുമെന്ന് സംവിധായകൻ അന്തിക്കാട് റഷീദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
തൃശൂർ മുൻ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജ്യോതിഷ് കുമാർ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം വിനോദ് കോവൂർ മുഖ്യാതിഥിയാകും. അന്തിക്കാട്ടെ നടനും ഗാന രചയിതാവുമായിരുന്ന അന്തരിച്ച വാക്കറ ബഷീറിൻ്റെ രണ്ട് ഗാനങ്ങളുടെ പ്രകാശന കർമ്മം ഡോ. ശിവദാസൻ അന്തിക്കാടും, ഷോർട്ട് ഫിലിമിൻെ, സ്വിച്ച് ഓൺ ആവണങ്ങാട്ടിൽ കളരി അഡ്വ.എ.യു. രഘുരാമൻ പണിക്കരും നിർവ്വഹിക്കും. തൻ്റെ കലാജീവിതത്തിന് പിന്തുണ നൽകി പ്രോത്സാഹിപ്പിച്ച വിശിഷ്ട വ്യക്തികളെ യും ചടങ്ങിൽ ആദരിക്കുമെന്നും അന്തിക്കാട് റഷീദ് പറഞ്ഞു.