News One Thrissur
Updates

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

ചാലക്കുടി: പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് തെങ്കാശി മണികണ്ഠൻ (26) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. പുഴയിൽ കുളിക്കാൻ ഇറങ്ങിയ മണികണ്ഠൻ നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു.

പുഴയുടെ മറുകരയിൽ ഉണ്ടായിരുന്ന മീൻപിടുത്തക്കാരാണ് മണികണ്ഠൻ മുങ്ങി പോകുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ചാലക്കുടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ചാലക്കുടി ഫയർഫോഴ്സും പോലീസും എത്തി നടത്തിയ തിരച്ചിലിൽ അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മണികണ്ഠൻ. വർഷങ്ങളായി ചാലക്കുടിയിൽ താമസിച്ചു വരികയായിരുന്നു.

Related posts

വലപ്പാട് ഉപജില്ല കലോത്സവം: കെ.എന്‍.എം.വി എച്ച്.എസ്.എസ്. വാടാനപ്പിള്ളിയും, എച്ച്.എസ്.എസ്. ചെന്ത്രാപ്പിന്നിയും ജേതാക്കള്‍

Sudheer K

വാടാനപ്പള്ളിയിൽ അംബേദ്ക്കർ ജയന്തി ആഘോഷം.

Sudheer K

ഫാ​ത്തി​മ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!