News One Thrissur
Updates

യുവതിയേയും ഒന്നര വയസ്സുകാരിയേയും കാണാനില്ലെന്ന് പരാതി. 

അന്തിക്കാട്: ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയേയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻ്റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ ( 24 ) , മകൾ പൂജിത (ഒന്നര) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ കാണാതായത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ അന്തിക്കാട് പോലീസുമായി ബന്ധപ്പെടണം

Related posts

കാഞ്ഞാണി സൗമ്യ ജ്വല്ലറി ഉടമ മോഹനൻ അന്തരിച്ചു.

Sudheer K

ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളിക്ക് മർദ്ദനം. 

Sudheer K

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാൾ ആഘോഷിച്ചു

Sudheer K

Leave a Comment

error: Content is protected !!