അന്തിക്കാട്: ബൈക്ക് യാത്രയ്ക്കിടെ അന്തിക്കാട് സ്വദേശിക്ക് സൂര്യാതപമേറ്റു. അന്തിക്കാട് പോലീസ് സ്റ്റേഷന് സമീപം കോഴി പറമ്പിൽ ദീപക് (55) ആണ് സൂര്യാതപമേറ്റത്. എൽഐസി ഏജൻ്റ് ആയ ദീപക്കിന് തിങ്കളാഴ്ച ഉച്ചക്ക് 12 30 ഓടെ പുത്തൻപീടികയിൽ നിന്ന് അന്തിക്കാട്ടേക്കുള്ള ബൈക്ക് യാത്രക്കിടയിലാണ് സൂര്യതപമേറ്റത്. ഉടനെ ഡോക്ടറെ കണ്ട് ചികിത്സതേടി. സൂര്യതപമേറ്റതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചതോടെ അദ്ദേഹം വിശ്രമത്തിലാണ്.