തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു. വാണിയമ്പാറ സ്വദേശിയായ സൈതലവിയെയാണ് ഫാസ്റ്റ് സ്പെഷ്യൽ കോർട്ട് സെക്കൻഡ് തൃശൂർ കോടതി 38 വർഷവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിത.കെ ആയിരുന്നു.
2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീച്ചി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ഷാജി ഏഓയും സബ്ഇൻസ്പെക്ടർ ഹരി, എഎസ്ഐ പ്രിയ എന്നിവരാണ് സംഭവം നടന്ന് ആറാം ദിവസം കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ സഹായികളായി പോലീസുകാരായ മണിവർണ്ണൻ, സംഗീത് എന്നിവരും ഉണ്ടായിരുന്നു.