News One Thrissur
Updates

പിതാവിനെ കടലക്കറിയില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകന്‍ ഡോ.മയൂരദാസിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അവണൂര്‍: പിതാവിനെ കടലക്കറിയില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകന്‍ ഡോ.മയൂരദാസിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി നേപ്പാളിലേക്ക് കടക്കുകയായിരുന്നു. സന്ന്യാസം സ്വീകരിക്കാന്‍ ആണ് നേപ്പാളില്‍ പോയതെന്നാണ് സൂചന . അവിടെ വെച്ച് കുളിക്കുന്നതിനിടെ ഫികസ് വന്ന് കുളത്തിൽ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പറയുന്നു . നാട്ടില്‍ നിന്നും മയൂരദാസിന്റെ പാലക്കാട്ടുള്ള അമ്മയുടെ ബന്ധുക്കള്‍ നേപ്പാളില്‍ എത്തി മ്യതദേഹം ഏറ്റു വാങ്ങി അവിടെ തന്നെ സംസക്കരിച്ചു. 15 വര്‍ഷം മുമ്പ് അമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്ന് അച്ഛൻ രണ്ടാമത് വിവാഹം ചെയ്തു. ഇതിനെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് മയൂരദാസ് വിട്ടിലെ സ്വന്തം ലാബില്‍ നിര്‍മ്മിച്ച മാരക വിഷം കടലക്കറിയില്‍ ചേര്‍ക്കുകയായിരുന്നു തുടര്‍ന്ന് പിതാവ് അമ്മാനത്ത് വിട്ടില്‍ ശശിന്ദ്രന്‍ (58) ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു. ബാക്കി ഭക്ഷണം കഴിച്ച അമ്മ കമലാക്ഷി ഭാര്യ ഗീത പറമ്പിലെ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, വേടരീയാട്ടില്‍ ചന്ദ്രന്‍ എന്നിവര്‍  രക്തം ഛര്‍ദ്ദിച്ച് അവശ നിലയില്‍ ആയെങ്കിലും അപകടം തരണം ചെയ്തു.

ഈ കേസില്‍ റിമാൻ്റില്‍ കഴിഞ്ഞ് ഇറങ്ങിയ ആയുര്‍വേദ ഡോകടറെയായ മയൂര്‍നാഥ് പാലക്കാട് ചെരറുപ്പളശ്ശേരിയിലെ അമ്മയുടെ സഹേദരന്‍മാരുടെ ഒപ്പം ആയിരുന്നു താമസം. അവിടെ നിന്നും സന്ന്യാസം സ്വീകരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് നേപ്പാളിലേക്ക് പോയത്. വിദ്യാഭ്യസ രംഗത്ത് മികച്ച് പ്രകടനം കാഴച്ച് വെച്ചിരുന്ന മയൂര്‍ദാസിനെ എംബിബിഎസിന് സീറ്റ് ലഭിച്ചുവെങ്കിലും അത് വേണ്ടയെന്ന് വെച്ച് ആയൂര്‍വ്വേദ ബിരുദ്ധം ആയ ബിഎഎംഎസ് തിരഞ്ഞെടുക്കുകയായിരുന്നു. വീടിനെ മുകളിലുള്ള മൂന്ന് മുറികളില്‍ ആയി സ്വന്തമായി ഒരു ലാബ് നടത്തിയിരുന്നു വിലപിടിപ്പുള്ള ചില ആയൂര്‍വേദ മരുന്ന് കണ്ട് പിടിക്കുകയും അതിന്റെ പേറ്റന്റെും ലഭിച്ചിരുന്നു.

Related posts

ഏങ്ങണ്ടിയൂരിലെ കുടിവെള്ള ക്ഷാമം: ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി. 

Sudheer K

കേരള സ്റ്റേറ്റ്  എക്സ് സർവീസ് ലീഗ്  അന്തിക്കാട് യൂണിറ്റ് വാർഷികം. 

Sudheer K

വിജയൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!