അന്തിക്കാട്: തണ്ട്യോയ്ക്കൽ കുടുംബസഭയുടെ 17-ാം വാർഷികവും കുടുംബസംഗമവും രക്ഷാധികാരികളായ ടി.ആർ. പുഷ്പാംഗദനും, ടി.യു. അറുമുഖനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് ഗീത ശ്രമണൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ മുഖ്യാതിഥിയായി. ചടങ്ങിൽ ജീനനന്ദനെ ആദരിച്ചു. സെക്രട്ടറി ടി.പി. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു., ട്രഷറർ ടി.കെ. ഉണ്ണി എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടിയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
previous post