മതിലകം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മതിലകം ഓണച്ചെമ്മാവ് സ്വദേശി മുല്ലച്ചാം വീട്ടിൽ മുഹമ്മദ് മൻസൂർ (34) നെയാണ് മതിലകം ഇൻസ്പെക്ടർ കെ. നൗഫലും സംഘവും അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിനിടെ പല തവണ ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
next post