News One Thrissur
Updates

കള്ളക്കടൽ’ റെഡ് അലർട്ട് പിൻവലിച്ചു, പകരം ഓറഞ്ച് അലർട്ട്; ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തു കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന റെഡ് അലർട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിൻവലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിനു വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതീവജാഗ്രത തുടരണമെന്നുമാണു നിര്‍ദേശം. ഇന്നു രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം. മീൻപിടിത്ത ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത‌് പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ തിങ്കളാഴ്ച വരെ ഉയർന്ന താപനില തുടരും. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

Related posts

എടമുട്ടത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

Sudheer K

കാഞ്ഞിരക്കോട്‌ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വെള്ളറക്കാട്‌ സ്വദേശിക്ക്‌ ദാരുണാന്ത്യം

Sudheer K

തൃശൂർ നഗരത്തിൽ മൊ​ബൈ​ല്‍ ഫോൺ ക​ട​യി​ൽ യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം : കൗ​ണ്ട​ര്‍ ത​ല്ലി​പ്പൊ​ളി​ച്ചു, ക​ത്തി​കൊണ്ട് കു​ത്താ​നും ശ്ര​മം  

Sudheer K

Leave a Comment

error: Content is protected !!