News One Thrissur
Updates

താന്ന്യത്തെ അങ്കണവാടി ടീച്ചർക്ക് യാത്രയയപ്പ് യോഗത്തിൽ സ്വർണ്ണ വള നൽകി നാട്ടുകാരുടെ ആദരം

പെരിങ്ങോട്ടുകര: 43 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന താന്ന്യം ഗ്രാമപഞ്ചായത്തിലെ 48-ാം നമ്പർ ചൈതന്യ അംഗൻവാടി വർക്കർ എൻ.എസ്. ഉഷക്ക് നാട്ടുകാർ യാത്രയയപ്പ് നൽകി. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും, കൗമാരക്കാരായ പെൺക്കുട്ടികൾക്കും, ഗർഭിണികൾക്കും മറ്റു സേവനങ്ങൾ നൽകി സമൂഹത്തിന് മാതൃകയായ ഉഷ ടീച്ചർ സർവ്വീസ് കാലഘട്ടത്തിൽ ഒട്ടേറെ പേർക്ക് പ്രാരംഭ വിദ്യാഭ്യാസം നൽകിയുമാണ് പടി ഇറങ്ങുന്നത്. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച. ആവണങ്ങാട്ടിൽ കളരി അഡ്വ എ.വി. രാഹുൽ ഉപഹാരമായ ഒരു പവൻ തൂക്കമുള്ള സ്വർണ്ണവളയും മൊമന്റോയും  സമ്മാനിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.കെ. പ്രദീപ്, കെ.വി. ഭാസ്ക്കരൻ, എഡിഎസ് പ്രസിഡന്റ് വിജയ പ്രകാശൻ, സംഘാടക സമിതി ട്രഷറർ ഗിരിജ കൊടപ്പുള്ളി, കൺവീനർ മജീദ് പോക്കാക്കില്ലത്ത്, പ്രകാശൻ കണ്ടങ്ങത്ത്, നന്ദന ബാബു, ഗീത, പ്രവീൺ കാട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു. ഹിമ രജ്ഞിതൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്രൻ തോട്ടുപുര, അജിത മോഹൻ, രേണുക റിജു, ദീപ അജയ്, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, തിരുവാതിര കളിയും ഉണ്ടായിരുന്നു.

Related posts

വിൻസെന്റ് അന്തരിച്ചു

Sudheer K

വൈദ്യുതി ചാർജ് വർദ്ധനവ്: അന്തിക്കാട്ടും പുത്തൻപീടികയിലും വ്യാപാരികളുടെ പ്രതിഷേധ പ്രകടനം

Sudheer K

17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ചാലക്കുടിയിൽ പിടിയിലായി

Sudheer K

Leave a Comment

error: Content is protected !!