News One Thrissur
Updates

11 കാരിക്കെതിരെ ലൈംഗികാതിക്രമം; 94 കാരൻ അറസ്റ്റിൽ.

പുന്നയൂർക്കുളം: പ്രായപൂർത്തിയാ കാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 94കാരൻ അറസ്റ്റിൽ. പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കടയിൽ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടൻ വീടിന്റെ പിൻവശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related posts

കൊടുങ്ങല്ലൂരിൽ ഓട്ടോ ഡ്രൈവറായ ബി.ജെ.പി നേതാവിനെ മർദ്ദിച്ചു

Sudheer K

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

Sudheer K

വി.എസ്. സുനിൽകുമാറിന് തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക ചെത്തു തൊഴിലാളികളുടെ വക.

Sudheer K

Leave a Comment

error: Content is protected !!