വെങ്കിടങ്ങ്: കാണാതായ യുവാവിനായി കനോലിക്കനാലിൽ തിരച്ചിൽ നടത്തി പോലീസും ഫയർ ഫോഴ്സും. തൊയക്കാവ് കോഴിപ്പറമ്പിൽ കടവത്ത് ദാസൻ – പ്രീത ദമ്പതികളുടെ മകൻ അഖിൽ (29)നെയാണ് ചൊവ്വാഴ്ച പുലർച്ചെ നാലു മുതൽ വീട്ടിൽ നിന്ന് കണതായത്. ഇയാളുടെ സൈക്കിൾ പുളിക്കക്കടവ് പാലത്തിൽ നിന്നും കണ്ടെത്തിയതിനെത്തുടർന്ന് പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതായതായാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് പാവറട്ടി വാടാനപ്പള്ളി പോലീസും ഗുരുവായൂർ ഫയർഫോഴ്സിന്റെയും, മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ കനോലിക്കനാലിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.