കാസര്‍കോഡ്: മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ ജില്ലക്കാരായ മൂന്ന് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട കണ്ടേശ്വരം പുതുമനയില്‍ പി. ശിവകുമാര്‍(54), മക്കളായ ശരത് എസ്. മേനോന്‍(23), സൗരവ് എസ്. മേനോന്‍ (15) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ മഞ്ചേശ്വരം കുഞ്ചത്തൂരിലായായിരുന്നു അപകടം. കാസര്‍കോഡ് നിന്നും മംഗ്ലൂരുവിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സും എതിരേവന്ന കാറുമാണ് അപകടത്തില്‍പെട്ടത്. കാറിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.