കൊടുങ്ങല്ലൂർ: സി.പി.ഐ നേതാവും മുൻ കൃഷി വകുപ്പു മന്ത്രിയുമായിരുന്ന വി.കെ. രാജൻ്റെ സ്മരണയ്ക്ക് വി.കെ. രാജൻ സ്മാരക സമിതി ഏർപ്പെടുത്തിയ പൊതു പ്രവർത്തകർക്ക് നൽകുന്ന അവാർഡിന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അർഹനായതായി സമിതി ചെയർമാൻ സി.എൻ. ജയദേവനും കൺവീനർ കെ.ജി. ശിവാനന്ദനും അറിയിച്ചു.
25000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്ക്കാരം മെയ് 29 ന് കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്ന 28-ാമത് വി.കെ ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.പ്രകാശ് ബാബു സമർപ്പിക്കും.