പെരിഞ്ഞനം: യുവാക്കള്‍ വയോധികൻ്റെ മാല കവര്‍ന്നു.കൊറ്റംകുളം വാട്ടര്‍ ടാങ്കിന് സമീപം വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഇവിടെ പെട്ടിക്കട നടത്തുന്ന താണിയത്ത് രാമകൃഷ്ണന് എന്ന 83 വയസ്സുകാരന്റെ കഴുത്തില്‍ നിന്നുമാണ് രണ്ടംഗസംഘം മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. കഴുത്തില്‍ പ്ലാസ്റ്ററിട്ടരുന്ന രാമകൃഷ്ണ് കടയുടെ മുന്നില്‍ കസേരയില്‍ ഇരിക്കുമ്പോഴാണ് പിന്നിലൂടെ പതുങ്ങിയെത്തിയ രണ്ട് യുവാക്കള്‍ മാല പൊട്ടിച്ചെടുത്തത്. ഒന്നേമുക്കാല്‍ പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തിനു ശേഷം യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
previous post