News One Thrissur
Updates

അഴീക്കോട് – മുനമ്പം ഫെറിയിൽ പ്രൊപ്പല്ലറിൽ റോപ്പ് കൂടുങ്ങി യാത്രാ ബോട്ട് നടുപ്പുഴയിൽ അകപ്പെട്ടു.

കൊടുങ്ങല്ലൂർ: പ്രൊപ്പല്ലറിൽ റോപ്പ് കൂടുങ്ങി യാത്രാ ബോട്ട് നടുപ്പുഴയിൽ അകപ്പെട്ടു. അഴീക്കോട് – മുനമ്പം ഫെറിയിൽ സർവ്വീസ് നടത്തുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഒഴുക്കുള്ള സമയത്തായിരുന്നു സംഭവം. മുനമ്പത്ത് നിന്നും യാത്രക്കാരുമായി അഞ്ചേകാലിന് പുറപ്പെട്ട ബോട്ട് പുഴയുടെ മധ്യഭാഗത്തെത്തിയപ്പോഴാണ് റോപ്പ് കുടുങ്ങി നിശ്ചലമായത്. നിർമ്മാണം പുരോഗമിക്കുന്ന അഴീക്കോട് – മുനമ്പം പാലത്തിൻ്റെ തൂണിനടുത്തായത് കൊണ്ട് ബോട്ട് നിയന്ത്രണം വിട്ട് ഒഴുകിയില്ല. വൈകാതെ തീരദേശ പൊലീസിൻ്റെ ബോട്ട് സ്ഥലത്തെത്തി. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തകരാർ പരിഹരിച്ച് അഞ്ചേമുക്കാലോടെ ബോട്ട് കരയിലെത്തിച്ചു.

Related posts

102ാം വയസ്സിൽ അന്തരിച്ചു

Sudheer K

പുനർ നിർമ്മിച്ച സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Sudheer K

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറാൻ ഇപ്പോൾ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം

Sudheer K

Leave a Comment

error: Content is protected !!