News One Thrissur
Updates

കാ​ഞ്ഞാ​ണി സംസ്ഥാനപാതയിൽ അപകടക്കെണി; റോഡിനു കുറുകെയുള്ള കലുങ്ക് തകർന്നു

കാ​ഞ്ഞാ​ണി: തൃ​ശൂ​ർ-​വാ​ടാ​ന​പ്പ​ള്ളി സം​സ്ഥാ​ന​പാ​ത​യി​ൽ പെ​രു​മ്പു​ഴ പാ​ട​ത്ത് റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്ക് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് റോ​ഡി​നെ താ​ങ്ങി​നി​ർ​ത്തു​ന്ന ഒ​രു​ഭാ​ഗം ത​ക​ർ​ന്നു​വീ​ണ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ലു​ങ്കി​ന്റെ മ​റു​ഭാ​ഗ​വും തു​ര​ങ്കം രൂ​പ​പ്പെ​ട്ട് ഏ​തു​നി​മി​ഷ​വും താ​ഴെ പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്. പാ​ട​ത്തെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് റോ​ഡി​ന​പ്പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തി​നാ​യി ത​ട​സ്സം നീ​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ലു​ങ്ക് അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ തു​രു​തു​രാ ചീ​റി​പ്പാ​യു​ന്ന റോ​ഡി​ലാ​ണ് ക​ലു​ങ്കി​ന്റെ അ​ടി​ഭാ​ഗം ത​ക​ർ​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. പെ​രു​മ്പു​ഴ പാ​ട​ത്ത് ഒ​ന്നാ​മ​ത്തെ പാ​ല​ത്തി​ന് മു​മ്പു​ള്ള ക​ലു​ങ്കാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ഒ​രു മീ​റ്റ​റോ​ളം വീ​തി​യു​ള്ള വെ​ള്ളം ഒ​ഴു​കു​ന്ന ക​ലു​ങ്കി​ന്റെ മു​ക​ൾ ഭാ​ഗ​ത്ത് സ്ലാ​ബു​ക​ൾ ഇ​ട്ടാ​ണ് മു​ക​ളി​ൽ ടാ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ ഒ​രു​വ​ശ​ത്തെ ആ​രം​ഭ ഭാ​ഗ​ത്തു​ള്ള വ​ലി​യ തൂ​ൺ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് വീ​ണ നി​ല​യി​ലാ​ണ്.

ക​ലു​ങ്കി​ന്റെ ഉ​ൾ​വ​ശ​ത്ത് മ​റു​ഭാ​ഗ​ത്തും സ​മാ​ന രീ​തി​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ഒ​രു​വ​ശം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ വ​ലി​യ തു​ര​ങ്കം രൂ​പ​പ്പെ​ട്ടു ക​ഴി​ഞ്ഞു. കൊ​ട​യാ​ട്ടി പാ​ട​ശേ​ഖ​ര​ത്തി​ൽ​നി​ന്ന് വെള്ളം ഒ​ഴു​കി പോ​കാ​ൻ ത​ട​സ്സം വ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ലു​ങ്കി​ന്റെ ഉ​ൾ​വ​ശം വൃ​ത്തി​യാ​ക്കാ​ൻ വ​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. ക​ലു​ങ്കി​ന്റെ അ​ടി​യി​ൽ പ​ല​ഭാ​ഗ​ത്തും മു​ക​ൾ ഭാ​ഗ​ത്തെ സ്ലാ​ബു​ക​ൾ അ​ടി​യി​ൽ താ​ങ്ങി​ല്ലാ​തെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഇ​തി​ന് അ​ടു​ത്തു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പാ​ലം ഏ​താ​നും വ​ർ​ഷം മു​മ്പ് ക​ന​ത്ത മ​ഴ​യി​ൽ ബ​ല​ക്ഷ​യം മൂ​ലം ഗാ​ർ​ഡ​റു​ക​ൾ മാ​റ്റി​സ്ഥാ​പി​ച്ചി​രു​ന്നു. ടോ​റ​സ് ലോ​റി​ക​ൾ അ​ട​ക്കം വാ​ഹ​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന സം​സ്ഥാ​ന​പാ​ത​യി​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് പ​തി​യി​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്ത വെ​ള്ളം കൂ​ടു​മ്പോ​ൾ ക​ലു​ങ്കി​ന് ഉ​ള്ളി​ലൂ​ടെ കൂ​ടു​ത​ൽ ജ​ലം പ്ര​വ​ഹി​ച്ചാ​ൽ ക​ലു​ങ്കി​ന്റെ വ​ശ​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി മു​ക​ൾ ഭാ​ഗം താ​ഴേ​ക്ക് പ​തി​ക്കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്.

Related posts

കണ്ടശാംകടവിലെ വ്യാപാരി വീടിന്റെ മുകളിൽ നിന്നും വീണ് മരിച്ചു

Sudheer K

മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളിയെ കാണാതായി

Sudheer K

സിപിഎം പാവറട്ടി ലോക്കൽ സമ്മേളനം: ബാബു ആൻ്റണി സെക്രട്ടറി.

Sudheer K

Leave a Comment

error: Content is protected !!