തൃശൂർ: തൃശ്ശൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. മാലിന്യമുക്ത നവകേരളത്തിന്‍റെ ഭാഗമായും ജില്ലയില്‍ മഞ്ഞപിത്തം, എലിപ്പനി, ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്‍റേയും തടയുന്നതിന്‍റേയും ഭാഗമായി തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. തൃശ്ശൂര്‍ നഗരത്തിലും ഒല്ലൂര്‍ മേഖലയിലും കോര്‍പ്പറേഷന്‍ സെക്രട്ടറി ഷിബു വി.പി.-യുടെ നേതൃത്വത്തില്‍ 4 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. മൊത്തം 29 ഹോട്ടലുകളില്‍ പരിശോധന നടത്തിയ തില്‍, 7 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ അടുക്കളയും പരിസരവും കണ്ടെത്തിയ 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. 5 ഹോട്ടലുകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കണ്ടെത്തി. പൊതുകാനയിലേയ്ക്ക് മലിനജലം ഒഴുക്കിവിടുന്ന 3 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കി. ക്ലീന്‍ സിറ്റി മാനേജര്‍ ഷാജു, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയ വര്‍ സ്ക്വാഡിന്‍റെ ഭാഗമായിരുന്നു. മഴക്കാലരോഗങ്ങള്‍ തടയു ന്നതിന്‍റെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ എം.കെ.വര്‍ഗ്ഗീസ് അറിയിച്ചു. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍
1. കുക്ക് ഡോര്‍, സെന്‍റ്തോമസ് കോളേജ് റോഡ്, തൃശ്ശൂര്‍
2. ചുരുട്ടി ടി സ്റ്റാള്‍, തൃശ്ശൂര്‍
3. പാര്‍ക്ക് ഹോട്ടല്‍, തൃശ്ശൂര്‍
4. റോയല്‍ ഹോട്ടല്‍, ഒല്ലൂര്‍
5. വിഘ്നേശ്വര ഹോട്ടല്‍,ചെമ്പോട്ടില്‍ ലൈന്‍,തൃശ്ശൂര്‍
6. ഫ്രൂട്ട്സ് ഹോട്ടല്‍, കൊക്കാല
7. സ്വാദ് സദന്‍ ഹോട്ടല്‍, കൊക്കാല