അന്തിക്കാട്: പെരിങ്ങോട്ടുകര കരുവാം കുളത്ത് വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടി. കുറമ്പിലാവ് ഞാറ്റുവെട്ടി വിഷ്ണു ബ്രഹ്മ (18), കുറമ്പിലാവ് കോട്ടം പട്ടത്ത് പറമ്പിൽ അൽക്കേഷ് (18), താന്ന്യം വെള്ളിയാഴ്ച ചന്ത സമീപം പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരുൾപ്പെടെ മൂന്നു പേരെയാണ് അന്തിക്കാട് എസ് ഐ കെ.ജെ. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്.
ബിജുവിൻ്റെ വീട്ടുകാരെ ഭയപ്പെടുത്താൻ വേണ്ടിയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നു പ്രതികൾ പറയുന്നു. ചൊവ്വാഴ്ച രാത്രി ഏഴിനാണ് സംഭവം. ബൈക്കിലെത്തിയ സംഘം കരുവാം കുളം ഗുരുജി റോഡിലുള്ള നായരുപറമ്പിൽ ബിജുവിൻ്റെ വീടിനു നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. വീടിൻ്റെ ചുമരിൽ തട്ടി ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയത്ത് ബിജുവിൻ്റെ പെൺമക്കളും ഭാര്യയും വയോധികയായ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.