News One Thrissur
Updates

മനക്കൊടി – പുള്ള് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അരിമ്പൂർ: മനക്കൊടി – പുള്ള് റോഡിൽ കൂറ്റൻ മാവ് കടപുഴകി വീണ് ഏറെ നേരം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ആർക്കും പരിക്കില്ല. ഏലോത്ത് ക്ഷേത്രം റോഡ് ജംഗ്ഷനടുത്ത് പിഡബ്ലിയുഡി റോഡിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് കനത്ത മഴയെതുടർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ മാവ് കടപുഴകി വീണത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. തൃശൂരിൽ നിന്ന് തൃപ്രയാർ ഭാഗത്തേക്കുള്ള എളുപ്പ വഴിയായതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി ഇടതടവില്ലാതെ സഞ്ചരിക്കുന്നത്.

Related posts

സവിത അന്തർജ്ജനം അന്തരിച്ചു

Sudheer K

കാവടികൾ നിറഞ്ഞാടി; തീരദേശത്ത് തൈപ്പൂയ്യ മഹോത്സവം ആഘോഷിച്ചു.

Sudheer K

നാട്ടിക 9-ാം വാർഡ്‌ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിന് അട്ടിമറി വിജയം

Sudheer K

Leave a Comment

error: Content is protected !!