കാഞ്ഞാണി: കാരമുക്ക് സർവ്വീസ് സഹകരണ ബാങ്ക് നമ്പർ :16 ൻ്റെ എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള ആദരവും സംഘം അസി.സെക്രട്ടറി വി.എസ്. ഷീലയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. നൂറ് ശതമാനം വിജയം നേടിയ മണലൂർ പഞ്ചായത്തിലെ നാല് വിദ്യാലയങ്ങളെയും മന്ത്രി കെ.രാജൻ മെമൻ്റോ നൽകി ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ വിതരണം ചെയ്തു.
കുട്ടികൾക്കുള്ള മെമൻ്റോ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, മണലുർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് ,ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, ബാങ്ക് വൈസ് പ്രസിഡൻ്റ് ജോഷി പൊറ്റേക്കാട്ട്, ബാങ്ക് സെക്രട്ടറി വി.ഡി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സെൽജി ഷാജു, ഗ്രാമ പഞ്ചായത്തംഗം കവിത രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.