വലപ്പാട്: എളേടത്ത് പാണ്ടൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. വെള്ളിയിൽ തീർത്ത ഗോളകവും തിരുമുഖവും മോഷണം പോയി. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ്
മോഷണ നടന്നതായി കണ്ടെത്തിയത്. ശ്രീകോവിലിൻ്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. സ്റ്റോർ റൂമും കുത്തിത്തുറന്നിട്ടുണ്ട്. വലപ്പാട് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.