കാഞ്ഞാണി: വടക്കെ കാരമുക്ക് പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. വികാരി ഫാ.പ്രതീഷ് കല്ലറക്കൽ കൊടിയേറ്റം നിർവഹിച്ചു. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് 5.30ന് വിശുദ്ധ കുർബാന ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വണക്കം, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. കൈകാരന്മാരായ ലിജോ പള്ളിക്കുന്നത്ത്, ആൻറണി പൊൻമാണി, ജോർജ് കോടങ്കണ്ടത്ത്, കൺവീനർമാരായ രാജു പള്ളിക്കുന്നത്ത്, എൽജോ ഫ്രാൻസിസ്, വർഗീസ് കൊള്ളന്നൂർ എന്നിവർ നേതൃത്വം നൽകി.