News One Thrissur
Kerala

തൃപ്രയാറിൽ അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം.

തൃപ്രയാർ: അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം. തൃപ്രയാർ എൻ.ഇ.എസ് കോളേജിന് സമീപം വെന്നിക്കൽ ശശികുമാറിന്റെ വീട്ടിലാണ് സംഭവം. 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും, മരം മുറിക്കുന്ന ഉപകരണങ്ങളും മോഷണം പോയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ അലമാരകൾ കുത്തിപ്പൊളിച്ച് സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. പോലീസും വിരലടയാള വിദഗധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Related posts

തളിക്കുളത്ത് കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞു.

Sudheer K

പാടൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

Sudheer K

കൗസല്യ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!