News One Thrissur
Updates

തൃശൂരിൽ സുരേഷ് ഗോപിക്ക് വൻ സ്വീകരണം ഒരുക്കി പ്രവർത്തകർ.

തൃശൂർ: ലോകസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തൃശൂർ നഗരത്തിൽ വൻസ്വീകരണം ഒരുക്കി പ്രവർത്തകർ. നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. എസ് ജിക്ക് വടക്കുംനാഥന്റെ മണ്ണിലേക്ക് സ്വാഗതം എന്ന ബാനറകളുമായാണ് പ്രവർത്തകർ അണിനിരന്നത്. ശിങ്കാരിമേളം, നാദസ്വരം, നാസിക് ഡോൾ, കാവടികൾ, തെയ്യം കോലങ്ങൾ എന്നിവ സ്വീകരണ പ്രകടനത്തിൽ അണിനിരന്നിരുന്നു.

അയ്യന്തോൾ കളക്ടറേറ്റിൽ നിന്നും വിജയിയായി പ്രഖ്യാപിച്ചതിന്റെ സാക്ഷ്യപത്രം ഏറ്റുവാങ്ങി കൊണ്ടാണ് സുരേഷ് ഗോപി ബൈക്ക് റാലിയിൽപങ്കെടുത്തു കൊണ്ട് നഗരത്തിൽ എത്തിച്ചേർന്നത്. റൗണ്ടിൽ നാളികേരം ഉടച്ച ശേഷം ആരംഭിച്ച ആഹ്ലാദ പ്രകടനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലിയാണ് എത്തിയത്. 6 മണിക്ക് ആരംഭിച്ച പ്രകടനം രാത്രി 8 ന് കോർപ്പറേഷൻ ഓഫീസിനു മുന്നിലാണ് സമാപിച്ചത്.

Related posts

രണ്ട് ഏക്കറിൽ രണ്ടായിരത്തോളം തണ്ണിമത്തൻ വിളയിച്ച് മുറ്റിച്ചൂർ സെൻ്റ് പീറ്റേഴ്സ് പള്ളി.

Sudheer K

വയനാടിനായി തൃശൂർ’ ദുരിതബാധിതർക്ക് സഹായം എത്തിക്കാം; തൃശൂർ കളക്ടറേറ്റിൽ സഹായ കേന്ദ്രം ആരംഭിച്ചു

Sudheer K

പെരിഞ്ഞനത്ത് എംഡിഎംഎ-യുമായി യുവാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!