അയ്യന്തോള്‍: പൂട്ടി കിടന്നിരുന്ന വീട്ടില്‍ മോഷണം 17 പവന്‍ നഷടപ്പെട്ടു. അയ്യന്തോള്‍ പഴയ പോലിസ് ഔട്ട് പോസറ്റിന് സമീപം കല്‍ഹാര അപ്പാര്‍ട്ടമെന്റെിന് സമീപം പുല്ലേലിക്കല്‍ വിട്ടില്‍ ഡോ കുരുവിളയുടെ വീട്ടിലാണ് മോഷണം നടന്നത്. പിന്‍ വശത്ത് വാതില്‍ കുത്തി പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത് . വീട്ടുടമയും കുടംബവും ഒരു മാസമായി അമേരിക്കയില്‍ ആണ് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന് മോഷടാവ് വിട്ടു സാധനങ്ങള്‍ എല്ലാം വലിച്ച് വാരിയിട്ട മുറിയില്‍ വ്യാപകമായ പരിശോധന നടത്തിയിരുന്നു.
അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല , മോതിരങ്ങള്‍, വള എന്നിവ അടങ്ങിയ ആഭരണ പെട്ടിയില്‍ 17 പവന്‍ സ്വാര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു ഇവയാണ് നഷടപ്പെട്ടത്. മറ്റു സാധനങ്ങള്‍ നഷടപ്പെട്ടതായി സൂചന ഇല്ല അമേരിക്കയില്‍ ഉള്ള കുടംബം നാട്ടില്‍ എത്തിയാല്‍ മാത്രമെ നഷടപ്പെട്ടവയെ കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളു. മോഷണത്തില്‍ ഒരാള്‍ക്ക് മാത്രമെ പങ്കെുള്ളുവെന്നാണ് സി സി ടി വി പരിശോധനയില്‍ കണ്ടത്തെിയത്. മുഖമൂടി ധരിച്ചിരുന്നുവെന്നത് കൊണ്ട് തന്നെ മോഷടവിനെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസഥയാണ്. മോഷണം നടന്ന വീട്ടിലേയും സമീപ പ്രദേശത്തെ വിടുകളിലെയും സഥാപനങ്ങളിലേയും സി സി ടി വികള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
വീട്ടുജോലിക്കാരി വ്യാഴാഴ്ച രാവിലെ വീട് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പുറകുവശത്തെ ഇരുമ്പ് വാതില്‍ തുറന്ന നിലയിലായിരുന്നു. സംശയം തോന്നിയ ജോലിക്കാരി വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിനകത്ത് സാധനങ്ങള്‍ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ബാത്ത് റൂമിലെ പൈപ്പും തുറന്നിട്ട നിലയിലായിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.