ചാലക്കുടി: വെള്ളിക്കുളങ്ങര റൂട്ടിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളികുളങ്ങര കോർമലയിൽ അരയംപറമ്പിൽ രഞ്ജിത് (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിയാരം കോടശേരി മേട്ടിപ്പാടം കിണറിനടുത്തായിരുന്നു അപകടം. ചാലക്കുടിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ, കോഴിയുമായി പോയിരുന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചത്.