തൃശൂർ: കോൺഗ്രസിലെ കൂട്ടയടിക്ക് പിന്നാലെ ഇന്നും പോസ്റ്റർ. എംപി വിന്സെന്റിനെതിരെയും അനിൽ അക്കരക്കെതിരെയുമാണ് പോസ്റ്റർ. എംപി വിൻസെന്റ് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെക്കുക. അനിൽ അക്കരയെ വിളിക്കൂ, കോൺഗ്രസിന് ഒറ്റിക്കൊടുക്കൂ എന്നാണ് പോസ്റ്ററിൽ പറയുന്നത്. തൃശ്ശൂർ പ്രസ് ക്ലബ്ബിനു മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി നാലാം ദിവസമാണ് തൃശ്ശൂരിലെ തോൽവിയിൽ പോസ്റ്റർ പതിപ്പിക്കുന്നത്.